ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. രണ്ട് മിനിറ്റ് സമയം മൗനം ആചരിച്ച ശേഷമാണ് യോഗം തുടങ്ങിയത്. ആദ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ആരോഗ്യ മന്ത്രി ജെ പി നദ്ദ, പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജു, കോൺഗ്രസ് അധ്യക്ഷൻ മഴകാർജുൻ കാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ രാജ്യം സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിക്കും. രാജ്യസഭാംഗമായ രാം ഗോപാല്‍ യാദവാണ് സമാജ് വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ലിമെൻ്ററി പാര്‍ട്ടികളുടെ പ്രതിനിധികളെ മാത്രമാണ് സർവകക്ഷിയോഗത്തില്‍ വിളിച്ചുചേര്‍ത്തിട്ടുള്ളത്. ചെറിയ പാര്‍ട്ടികളെ യോഗത്തില്‍ നിന്ന് അകറ്റിയെന്ന് കേന്ദ്രത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു.