ജുബൈൽ : കെ എം സി സിക്ക് ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. ക്ലാസ്സിക് റെസ്റ്റ്റെന്റ് വെച്ച് നടന്ന പ്രവർത്തക, ജനറൽ ബോഡി യോഗത്തിൽ ജുബൈൽ സെൻട്രൽ കമ്മിറ്റി സിക്രട്ടറി ബഷീർ വെട്ടുപ്പാറ പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. പ്രസിഡണ്ട് റിയാസ് ബഷീർ, ജനറൽ സെക്രട്ടറി ആസിഫ് ഇക്ബാൽ പി. എം. ആർ, ട്രഷറർ ഹനീഫ കാസിം എന്നിവരെ തിരഞ്ഞെടുത്തു.
ചെയർമാൻ ഹനീഫ ചാലിയം,വൈസ് ചെയർമാൻ സലാം തറവാട്. ഓർഗാനൈസിങ് സിക്രട്ടറി ഇല്യാസ് തെക്കെടപ്പുറം, വൈസ് പ്രസിഡന്റ്റുമാരായി നയീം കൊട്ടലത്ത്, അബ്ദുൽ അസീസ്, ഇസ്മായിൽ, ബാസിം എറണാകുളം. ജോയിന്റ് സിക്രട്ടറിമാരായി നിയാസ്, ജാഫർ, ജസീം തിരുവനതപുരം,റഫീഖ് മലപ്പുറം എന്നിവരെയും സ്പോർട്സ് വിംഗ് കോ കോർഡിനേറ്റർ ആയി ഷിഹാസ് ബിൻ അബ്ദുസമദ്. മീഡിയ വിംഗ് ചുമലത ഫാരിസ് അരീക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.
മിർസാബ് റിയാസിന്റെ ഖിറാഹത്തോടെ ആരംഭിച്ച യോഗത്തിൽ റിയാസ് ബഷീർ അദ്യക്ഷത വഹിച്ചു.
ജുബൈൽ സെൻട്രൽ കമ്മിറ്റി സീനിയർ നേതാവ് റാഫി കൂട്ടായി പരിപാടി ഉത്ഘാടനം ചെയ്തു ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലാം ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.അഡ്ഹോക്ക് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ആസിഫ് ഇക്ബാൽ പി. എം. ആർ അവതരിപ്പിച്ചു, സൗദി ഈസ്റ്റൺ സിക്രട്ടറി ശിഹാബ് കൊടുവള്ളി , ജുബൈൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി ജുബൈൽ സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് ഉണ്യാൽ , സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, ഹസ്സൻ കോയ ചാലിയം, മുജീബ് കോഡൂർ, ഹബീബ് റഹ്മാൻ ഷഫീഖ് താനൂർ,സിറാജ്, റഫീഖ് കണ്ണൂർ,സിദ്ദിഖ് താനൂർ, ഹമീദ് ആലുവ,നൗഫൽ,മുനവ്വർ ഫൈറൂസ്, നൗഷാദ് ബിച്ചു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മത വിദ്യാഭ്യാസ രംഗത്തെ മികവിന്, ശിഹാബ് കൊടുവള്ളിയുടെ മകൾ ഫാത്തിമ സഹറ റിയാസ് ബഷീറിന്റെ മകൻ മിർസാബ് റിയാസ് എന്നിവരെ ആദരിച്ചു , ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് യാത്രയാവുന്ന ഫാരിസ് ആലപ്പുഴയ്ക്ക് യാത്രയയപ്പും നൽകി .
ആസിഫ് ഇക്ബാൽ പി. എം ആർ സ്വാഗതവും ഹനീഫ കാസിം നന്ദിയും പറഞ്ഞു.