വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ കെട്ട് തകർന്നു വീണ് ഏഴു തീർത്ഥാടകർ മരിച്ചു.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. വിശാഖപട്ടണം ശ്രീ വരാഹ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിൽ കെട്ടാണ് തകർന്നു വീണത്. കനത്ത മഴയിൽ കുതിർന്ന മതിൽ നിലം പൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.
എസ്‌ഡിആർഫ്, എൻഡിആർഎഫ് സംഘമെത്തിയാണ് സാംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങിയത്.