അൽ ഉല : വിത്യസ്ത സംസ്കാരങ്ങളും വിവിധ ചരിത്രങ്ങളും ഉൾക്കൊള്ളുന്ന അൽ ഉലയിൽ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കമായി. പുരാതന പൈതൃക സ്ഥലങ്ങളും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സംയോജിപ്പിക്കുന്ന അനുഭവങ്ങൾ ഒരുക്കാൻ “സമ്മർ അൺടോൾഡ്” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ വേനൽക്കാല പരിപാടികൾ.
സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറവ് തണുപ്പുള്ള, മിതമായ കാലാവസ്ഥ ആസ്വദിക്കുന്ന അൽ ഉല വിനോദത്തിന് ഏറെ അനുയോജ്യമായ ഒരു സ്ഥലമാണ്. കോവിഡാനന്തരം, തൊഴിൽ ഇടങ്ങളിൽ വളർന്ന് വന്ന വിദൂര ജോലികൾക്കും അൽ ഉല ഏറെ പ്രിയപെട്ടതാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട മദായിൻ സ്വാലിഹ് ഉൾപ്പെട്ട പ്രക്യതി രമണീയമായ അൽ ഉലയിലെ “സമ്മർ അൺടോൾഡ്” ന്റെ ഭാഗമായി ആഡംബര റിസോർട്ടുകളിൽ എക്സ്ക്ലൂസീവ് ഹോട്ടൽ പാക്കേജുകൾ, പരന്നു കിടക്കുന്ന പ്രക്യതിയോട് ലയിച്ചുള്ള തത്സമയ സംഗീത പ്രകടനങ്ങൾ, ആംഫി തിയേറ്റർ പോലുള്ള ഇടത്തിലെ നിരവധി പ്രാദേശിക കലാ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. മനം കവരുന്ന പർവതങ്ങളുടെയും സ്വർണ്ണ മണലുകളുടെയും പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന പൂളിന് സമീപവും അതിഥികൾക്ക് സംഗീതാനുഭവങ്ങൾ ആസ്വദിക്കാം.
അൽഉലയുടെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലൂടെ ഓടാൻ കഴിയുന്ന അൽ ഉല ഡെസേർട്ട് ബ്ലേസ് ട്രെയിൽ റേസിന്റെ മൂന്നാം പതിപ്പ് മരുഭൂമിയുടെ ഭൂപ്രകൃതിയിൽ സാഹസികത ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരമാണ്. വേനൽക്കാല മരുപ്പച്ച ഫാമുകളിൽ പര്യവേക്ഷണം ചെയ്യാനും പഴയ പട്ടണത്തിലെ കർഷകരുടെ പരമ്പരാഗത ജീവിതശൈലി കണ്ടറിയാനും ഇവിടെ സാധ്യമാകും.
അഡ്വഞ്ചർ ഹബ്ബിൽ ആവേശകരമായ അനുഭൂതികളുടെ നീണ്ട നിര തന്നെ അവതരിപ്പിക്കുന്നുണ്ട്, . രാജ്യത്തെ ഏറ്റവും നീളമേറിയതും വേഗതയേറിയതുമായ സിപ്‌ലൈൻ, അതിമനോഹരമായ പർവത കാഴ്ചകൾ, ജയന്റ് സ്വിംഗ്, സ്റ്റെയർവേ, പർവത റാപ്പെല്ലിംഗ്, വിയ ഫെറാറ്റ, കാന്യൺ ഹാമോക്ക്, പാറകയറ്റ സാഹസികതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.