30.4 C
Saudi Arabia
Friday, August 22, 2025
spot_img

‘സൈൻ ഓഫ് ഹോപ്’ റിയാദിൽ ലഹരി ബോധവൽക്കരണ ക്ലാസ്

റിയാദ്: പുതു തലമുറയെ ലഹരിയിൽ നിന്നും മറ്റു ദുഷ് പ്രവണതയിൽ നിന്നും രക്ഷിക്കുന്നതിനായി റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്ഫിക് വിങ് സംഘടിപ്പിക്കുന്ന ലഹരി ബോധവൽക്കരണ ക്ലാസ് വെള്ളിയാഴ്‌ച നടക്കും. വൈകീട്ട് ഏഴ് മണിക്ക് ബത്ഹ നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.

മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികൾ, ലഹരിയുടെ കടന്നു വരവും ആധുനിക ജീവിത ശൈലിയും സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങൾ ക്‌ളാസിൽ ചർച്ച ചെയ്യും. മോഡേൺ പാരന്റിംഗിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയാവും.അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ ‘റിസ’ യുടെ സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ ഉത്ഘാടനം ചെയ്യും.

പ്രമുഖ പാരന്റിംഗ്‌ ലൈഫ് കോച് സുഷമ ഷാൻ ക്‌ളാസ് നയിക്കും. മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണം, കു​ട്ടി​ക​ളി​ലും മാ​താ​പി​താ​ക്ക​ളി​ലും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന വ​ഴി​ക​ൾ, ടെ​ക്നോ​ള​ജി കാ​ല​ത്തെ മാ​താ​പി​തൃ ബ​ന്ധ​ങ്ങ​ൾ, കു​ട്ടി​ക​ളി​ലെ സം​വേ​ദ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, പ്രാ​യ​നു​സൃ​ത പ​ഠ​നം, കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​വും അ​തി​രു​ക​ളും ന​ൽ​കു​ന്ന​തി​ലെ ശ​രി​യാ​യ മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സു​ഷ​മ ഷാ​ൻ സംസാരിക്കും.

 

 

Related Articles

- Advertisement -spot_img

Latest Articles