ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമത്തിൽ പാക്കിസ്ഥാനെതിരെ കൂടുതൽ തെളിവുകൾ. ഐഎസ്‌ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഭീകരരെ നിയന്ത്രിച്ചതെന്ന് എൻഐഎ കണ്ടെത്തി.
പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയും ലക്ഷറെ ത്വയ്‌ബയും പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയും ചേർന്നാണ് ആക്രമണത്തിൻറെ പ്ലോട്ട് തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ. ഈ മൂന്ന് സംഘടനകളൂം ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്‌തത്. സ്ഥലത്ത് എൻഐഎ നടത്തിയ പരിശോധനയിൽ 40 വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു.ഇവ രാസ പരിശോധനക്ക് അയച്ചിട്ടുണ്ട്.
2500 പേരിൽ നിന്നും എൻഐഎ ഇതുവരെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ നിലവിൽ എൻഐഎ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഭീകരർക്ക് പ്രാദേശിക സഹായം നൽകിയ തിരിച്ചറിഞ്ഞിട്ടുള്ളതായി സൂചനയുണ്ട്.