38.5 C
Saudi Arabia
Monday, July 7, 2025
spot_img

സംസ്ഥാനത്ത് ഇന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് കൊ​ട്ടി​ക്ക​ലാ​ശം

 

സംസ്ഥാനത്ത് ഇന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് കൊ​ട്ടി​ക്ക​ലാ​ശം. ഇന്ന് വൈ​കു​ന്നേ​രം ആ​റു വ​രെ​മാത്രമാണ് പ​ര​സ്യ​പ്ര​ചാ​ര​ണം പാടുള്ളൂ. തു​ട​ർ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഒ​ന്ന​ര ദി​നം ഉണ്ടാകുകയും ചെയ്യും. വെ​ള്ളി​യാ​ഴ്ചയാണ് തെരഞ്ഞെടുപ്പ്.
അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥികളും പ്രവർത്തകരും.​ ഇ​ന്നു രാ​വി​ലെ തു​ട​ങ്ങു​ന്ന ഓ​ട്ടം മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ധാ​ന മു​ക്കും മൂ​ല​യും ക​യ​റി​യി​റ​ങ്ങി വൈകീട്ടോടെ പ്ര​ധാ​ന പ​ട്ട​ണ​ത്തി​ലെ​ത്തും. ഇ​വി​ടെ​യാ​കും സ​മാ​പ​നവും കൊട്ടിക്കലാശവും. ചെണ്ടമേളങ്ങളും മറ്റും ഉണ്ടാകും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ലാണ് വോട്ടെടുപ്പ് തുടങ്ങു.

Related Articles

- Advertisement -spot_img

Latest Articles