എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് 85 വയസ്സുകാരനായ പവാറിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

വാർത്ത പുറത്തുവന്നതോടെ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന് ആവശ്യമായ പരിശോധനകൾ നടത്തിവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും വരും ദിവസങ്ങളിൽ അദ്ദേഹം ആശുപത്രി വിടുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

Related Articles

- Advertisement -spot_img

Latest Articles