ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് ട്രേഡിങ് ഗ്രൂപ് സംഘടിപ്പിച്ച എക്സ്പോ ഉന്നത വിദ്യാഭ്യാസ രംഗത്ത് വഴികാട്ടിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
എക്സ്പോയോടനുബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെഷനുകളും സമ്മേളനവും ഇവിടെ നടക്കുന്നുണ്ട്. ഉന്നത പഠനമാഗ്രഹിക്കുന്നവർക്ക് സ്ഥാപനങ്ങളെയും കോഴ്സുകളെയും കുറിച്ച് പരിചയപ്പെടാൻ ഇത് വഴിയൊരുക്കും. ഉന്നത വിദ്യാഭ്യാസത്തിലും കരിയർ ഗൈഡൻസിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും മികച്ച പരിശീലനങ്ങളും ഭാവി ജോലികളും സംബന്ധിച്ച് സ്റ്റാളുകളിൽനിന്ന് വിവരങ്ങൾ ലഭിക്കും.