ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നടത്തിയ വിവിധ പ്രസ്താവനകളിൽ വിശദീകരണം നൽകാൻ പാർട്ടി അധ്യക്ഷന്മാരോട് തിരഞ്ഞെ ടു പ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്താനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം നല്‍കാനാണ് പാര്‍ടി അധ്യക്ഷന്‍ ജെ പി നഡ്ഡയോടാണ് കമിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ടികളൊന്നാകെ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി വീണ്ടും അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നോടിസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ പ്രസംഗങ്ങളിലൂടെ ‘തെക്ക് വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്നാണ് ബി ജെ പിയുടെ പരാതി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുൽ ഇത്തരം പരാമർശം നടത്തിയെന്നാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പു പ്രകാരമാണ് തിരഞ്ഞെടുപ്പു കമിഷന്റെ നടപടി. താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്ക് ആയതിനാലാണ് ജെപി നഡ്ഡയ്ക്കും ഖാർഗെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് നൽകിയത്.