കോഴിക്കോട് : ജില്ലയിലെ മുഴുവൻ വോട്ടർമാരെയും ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ക്ഷണക്കത്ത് ശ്രദ്ധേയമാകുന്നു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് ആണ് ആണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ ക്ഷണകത്ത് പോസ്റ്റ് ചെയ്ത് വോട്ടർമാരെ സ്വാഗതം ചെയ്തിരിക്കുന്നത്.
മഹാരാജ്യത്തിന്റെ ജനാധിപത്യ സംരക്ഷകർ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് ഓർമപ്പെടുത്തി, വോട്ടു രേഖപ്പെടുത്തുന്നതിനായി മുഴുവൻ വോട്ടർമാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ട്
https://www.facebook.com/CollectorKKD/posts/pfbid02imxDqyTsR1C3kLCaqfsB9ioN7SWgJb7KmbeyATU7MUjFxjbRhPhaSV8uGqfMtkQZl