കോഴിക്കോട് : ലോകസഭ തിരഞ്ഞെടുപ്പില്‍ സംഘടനയുടെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിച്ചതായി കേരള മുസ്‌ലിം ജമാഅത്ത് ചെയർമാൻ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സംഘടനാ സംവിധാനം വഴി കീഴ്ഘടകങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രസ്തുത നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് വിരുദ്ധമായി എന്റെയോ പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളുടേയോ പേരില്‍ ഇറങ്ങുന്ന യാതൊരു വ്യാജ സന്ദേശങ്ങളിലും ആരും വഞ്ചിതരാകരുതെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. എല്ലാവരും വോട്ട് ചെയ്യണമെന്നും പ്രായം ചെന്നവരെയും മറ്റും വോട്ട് ചെയ്യിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/SheikhAboobacker/posts/pfbid0enDASNTNgcF4HyJgj7bVYKm8ZwZZX7Tj7PNM1cWhcmUGEAwWNAMGspypFd6esshxl