ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്‌നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ പാഷ (42) കൊല്ലപെട്ട കേസിൽ ഭാര്യ നിലവർ നിഷ (48) യാണ് അറസ്റ്റിലായത്.

കാദർ പാഷ മദ്യപിച്ച് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. കഴിഞ്ഞ ഒമ്പതിനും വീട്ടിൽ വഴുക്കുണ്ടായി. തുടർന്ന് കാദർ പാഷ ഭാര്യയെ ആക്രമിച്ചു. പിന്നീട് പുലർച്ചെ ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിൻറെ മേൽ എണ്ണ ഒഴിക്കുകയായിരുന്നു.

നിലവിളി കേട്ടെത്തിയ അയൽക്കാരനാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് കാദർ പാഷ മരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles