കോഴിക്കോട്: ലോകസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം കേരളത്തിലെ വോട്ടർമാർ ഉപയോഗിച്ചു തുടങ്ങി. രാജ്യഭരണം ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിന് ശേഷം രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്താൻ കഴിയും. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വൈകീട്ടുതന്നെ ബൂത്തുകളിലെത്തി സജ്ജീകരണം പൂർത്തിയാക്കിയിരുന്നു. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ വിപുല ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.