31.8 C
Saudi Arabia
Monday, July 7, 2025
spot_img

കേരളത്തില്‍ ഇതുവരെ 24 ശതമാനം പോളിംഗ്.

കോഴിക്കോട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ കേരളത്തില്‍ 24 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഇതുവരെ രേഖപ്പെടുത്തിയതിൽ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (26.03 ശതമാനം) നടന്നത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം).
ഉച്ചയോടെ പോളിംഗ് കണക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്പോള്‍ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും.

മണ്ഡലങ്ങളിലെ പോളിംഗ് നില

തിരുവനന്തപുരം-23.75%

ആറ്റിങ്ങല്‍-26.03%

കൊല്ലം-23.82%

പത്തനംതിട്ട-24.39%

മാവേലിക്കര-24.56%

ആലപ്പുഴ-25.28%

കോട്ടയം-24.25%

ഇടുക്കി-24.13%

എറണാകുളം-23.90%

ചാലക്കുടി-24.93%

തൃശൂർ-24.12%

പാലക്കാട്-25.20%

ആലത്തൂർ-23.75%

പൊന്നാനി-20.97%

മലപ്പുറം-22.44%

കോഴിക്കോട്-23.13%

വയനാട്-24.64%

വടകര-22.66%

കണ്ണൂർ-24.68%

കാസർഗോഡ്-23.74%

Related Articles

- Advertisement -spot_img

Latest Articles