24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

സിക്സർ മഴയിൽ കുതിർന്ന് ഈഡൻ ഗാർഡൻസ്

കൊൽക്കത്ത: ലോക ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ റൺ ചേസിനാണ് ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. 19–ാം ഓവറിൽ ശശാങ്ക് സിങ്ങിന്റെ ബാറ്റിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈസേഴ്സിന് എതിരായ വിജയ റൺ പിറന്നപ്പോൾ അത് പഞ്ചാബ് കിങ്സിന് പുതിയ ചരിത്രത്തിലേക്കുള്ള വഴി തുറന്നു. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. 250 മുകളിലുള്ള ലക്ഷ്യം വിജയകരമായി കീഴടക്കിയ മറ്റൊരു ട്വന്റി20 മത്സരം നടന്നതും 2023ൽ തന്നെയാണ്. വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ മുന്നോട്ടുവച്ച 253 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിക്കൊണ്ടാണ് മിഡിൽസെക്സ് മറികടന്നത്. രണ്ട് ഇന്നിങ്സുകളിലുമായി ഈഡൻ ഗാർഡന്റെ ഗാലറിയിലേക്ക് പറന്നിറങ്ങിയത് 42 സിക്സറുകളാണ്. ഇതും പുതിയ റെക്കോർഡാണ്. ഒരു ട്വന്റി20 മത്സരത്തിൽ നിന്ന് പിറക്കുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ നിന്ന് പറന്നത് 24 സിക്സറുകളാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles