41.6 C
Saudi Arabia
Friday, August 22, 2025
spot_img

ദുബായിയിൽ ഭൂചലനം. മഴ കെടുതിയിൽ നിന്ന് കര കയറും മുമ്പേ അടുത്ത ആശങ്ക.

ദുബായ്: ഇന്ന് പുലർച്ചെ റിക്ടർ സ്‌കയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു. തീരദേശമായ ഖോര്‍ ഫക്കാനോടു ചേര്‍ന്ന് ഭൗമോപരിതലത്തില്‍ നിന്ന് 5 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കുലുക്കം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്നറിയിപ്പ് നൽകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കാലാവസ്ഥാ കേന്ദ്രം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

Related Articles

- Advertisement -spot_img

Latest Articles