മനാമ: ശൈഖ് ജാബർ അൽ സബാഹ് ഹൈവേയിൽ സിത്രക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.
രണ്ട് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിത്ര കോസ്‌വേയിലേക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്തിനെ തുടർന്ന് എതിർ പാതയിലേക്ക് മറിയുകയും മറുവശത്ത് നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ സ്വദേശികളായ യുവാക്കളാണ്.