വടകര: ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണെന്ന് നേരത്തെ അറിയിച്ചതാണ്.
വ്യാജമായി സൃഷ്ടിച്ച സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചാരവേല തുടങ്ങിയത്. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് മതധ്രുവീകരണത്തിന് ശ്രമിച്ചത് സി പി എം ആണെന്നും ഷാഫി ആരോപിച്ചു.
എതിര് സ്ഥാനാര്‍ഥിയുടെ പല കമന്റുകളും തരംതാഴ്ന്നതാണെന്ന് ഷാഫി വിമര്‍ശിച്ചു. കാഫിർ എന്ന പരാമർശമുള്ള പോസ്റ്റർ വ്യാജ പോസ്റ്റാണെന്ന് കൃത്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ബോധ്യപ്പെടുത്തിയിട്ടും താന്‍ ഇതിനെ തള്ളിപ്പറയാത്തത് എന്താണെന്നാണ് ശൈലജ ടീച്ചറുടെ ചോദ്യം അപ്രസക്തമാണ്.
വ്യാജ പോസ്റ്റ് തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തരംതാഴ് ന്ന നടപടിയാണ്. വടകരയില്‍ താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറഞ്ഞു.
വടകരയില്‍ പോളിംഗ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്നും ഷാഫി ആരോപിച്ചു. വോട്ടെടുപ്പ് വൈകിയത് യുഡിഎഫ് സ്വാധീനമേഖലകളിലാണ്. സംഭവത്തില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു