25.2 C
Saudi Arabia
Friday, October 10, 2025
spot_img

ബഹ്റൈനിൽ എഐയെ നിയന്ത്രിക്കാനുള്ള നിയമം വന്നേക്കും

മനാമ: രാജ്യത്ത് നിർമിത ​ബുദ്ധിയെ (എഐ) നിയന്ത്രിക്കാനുള്ള നിയമം ശൂറ കൗൺസിൽ പരി​ഗണിക്കും. നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ രണ്ടായിരം ദിനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അം​ഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, കാബിനറ്റ് അഫയേഴ്സ് എന്നിവയുടെ പരി​ഗണനക്കുശേഷമാണ് നിയമം ശൂറയുടെ നിയമനിർമാണ, നിയമകാര്യ സമിതിയുടെ അം​ഗീകാരത്തിനായി ശിപാർശ ചെയ്യപ്പെട്ടത്. എഐയെ നിയന്ത്രിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര നിയമം കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെ​ന്റ് അംഗീകരിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles