28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഹജ്ജ്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങി, അപേക്ഷകള്‍ മെയ് 15 വരെ സ്വീകരിക്കും.

ജിദ്ദ: ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള പുതിയ അപേക്ഷകള്‍മെയ് 15 വരെ സ്വീകരിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകരെ പരിഗണിക്കുക. അനുമതി ലഭിച്ചതായി അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് അബ്ഷിര്‍ വഴിയോ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും പെര്‍മിറ്റുകള്‍ പ്രിന്റ് ചെയ്ത് എടുക്കാം. പുതിയ അപേക്ഷകരില്‍ നേരത്തെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്ന് ഗഡുക്കളായാണ് പണം അടക്കേണ്ടത്. തീര്‍ഥാടകര്‍ കോവിഡ് 19ന് എതിരായ അപ്‌ഡേറ്റ് ചെയ്ത വാക്‌സിന്റെ ഒരു ഡോസും സീസണല്‍ ഇന്‍ഫ്ലുവന്‍സയ്ക്ക് എതിരായ വാക്സിന്‍, മെനിഞ്ചൈറ്റിസിനെതിരായ കുത്തിവയ്പ്പ് എന്നിവയുമാണ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.

Related Articles

- Advertisement -spot_img

Latest Articles