32.1 C
Saudi Arabia
Friday, October 10, 2025
spot_img

മലയാളി ദമ്പതികളുടെ മരണം ഒരാൾ അറസ്റ്റിൽ

മലയാളി ദമ്പതികളുടെ മരണം ഒരാൾ അറസ്റ്റിൽ
ചെന്നൈ: മലയാളി ദമ്പതികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. സംഭവസ്ഥലത്ത് നഷ്ടപ്പെട്ട മൊബൈൽ പോലീസിന്റെ കയ്യില്‍ കിട്ടിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ചെന്നൈ ആവടിയിലായിരുന്നു സംഭവം നടന്നത്. പിടിയിലായ മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഒന്നിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. പത്തനംതിട്ട എരുമേലി സ്വദേശികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍ (72), ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ആവടിയിലെ വീട്ടില്‍ രാത്രി 8നും 9നുമിടയിലാണ് കൊലപാതകം നടന്നത്. ചികിത്സയ്ക്കെന്ന പേരില്‍ വീട്ടിൽ എത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ വിദേശത്താണ്.

Related Articles

- Advertisement -spot_img

Latest Articles