മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു.

റിയാദ് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതായി വാർത്ത.   ഒക്ടോബർ 16-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കാനിരുന്നതും മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്നതുമായ  വിദേശ സന്ദർശനത്തിനാണ് അനുമതി നിഷേധിച്ചത്.

സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനും ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന സർക്കാരിന് കൈമാറിയതായാണ് വിവരം.

Related Articles

- Advertisement -spot_img

Latest Articles