ചെന്നൈ: വിനോദ സഞ്ചാരികളുമായി സേലത്ത് പോയ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. യേര്‍ക്കാട് ചുരത്തില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. ചുരത്തിന്റെ പതിനൊന്നാം വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് മതിലിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യേര്‍ക്കാട് സന്ദർശിച്ചു സേലത്തേക്ക് മടങ്ങുകയായിരുന്ന വിനോദ സംഘമാണ് അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആറു പേരും മരണപ്പെട്ടിരുന്നു. 40 പേരുടെ സംഘമായിരുന്നു യേർക്കാട് സന്ദർശിക്കാനെത്തിയിരുന്നത്. യാത്രക്കാരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കെറ്റവരെ സേലം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.