സൗദിയിൽ അഴിമതി കേസുകളില്‍ 166 പേര്‍ പിടിയിൽ. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 166 ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. ഏപ്രില്‍ മാസത്തിലെ കണക്കാണിത്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ 268 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തതെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. ഇവരിൽ നിന്ന് കുറ്റക്കാരാണെന്ന് തെളിഞ്ഞ 166 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അതോറിറ്റി അറിയിച്ചു.
അറസ്റ്റിലായവരുടെ കൂട്ടത്തിൽ ആഭ്യന്തര, പ്രതിരോധ, ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന, നാഷണല്‍ ഗാര്‍ഡ്, നീതിന്യായ, മുനിസിപ്പല്‍ മന്ത്രാലയ ഉദ്യോഗസ്ഥരുണ്ട്.