ഗസ്സ യുദ്ധം: ഇസ്രയേലുമായി ബന്ധങ്ങള്‍ അവസാനിപ്പിച്ച് കൊളംബിയ
ബൊഗോട്ട: എല്ലാ അന്താരാഷ്ട്ര ധാരണകളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളംപിയ ഒഴിവാക്കി. ലോക തൊളിലാളി ദിനത്തിലെ തന്റെ ശ്രദ്ധേയമായ പ്രസംഗത്തിലാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഈ പ്രഖ്യാപനം നടത്തിയത്. ലോക രാജ്യങ്ങളുടെ മൗനത്തെയും പ്രസിഡന്റ് വിമര്‍ശിച്ചു. ഫലസ്തീന്‍ പോരാളികളെ മനുഷ്യ മൃഗങ്ങളെന്ന്് പറഞ്ഞ ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെന്ന് ജൂതരിലെ നാസികളുടെ ശബ്ദമാണ് നേരത്തെ പെട്രോ വിമര്‍ശിച്ചിരുന്നു.
ഗസ്സയില്‍ നടക്കുന്ന ഇസ്രയേലിന്റെ ക്രൂരതക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് കൊളംബിയ