27.5 C
Saudi Arabia
Wednesday, February 11, 2026
spot_img

കേരളത്തിൽ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം : കേരളത്തിൽ വൈദ്യുതി ഉപയോഗം മേഖല തിരിച്ചു നിയന്ത്രിക്കണമെന്ന് കെഎസ്ഇബി. കൂടുതൽ ഉപഭോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്ന അഭിപ്രായമാണ് കെഎസ്ഇബിക്കുള്ളത്. പീക്ക് ടൈമിൽ കൂടുതൽ വൈദ്യുതി ഉപയിക്കുന്ന വ്യാപാരി വ്യവസായികളോടും 100– 150 മെഗാവാട്ട് ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി അഭ്യർത്ഥിക്കും.
ഒരു ദിവസം 150 മെഗാ വോട്ട് എങ്കിലും കുറയ്ക്കണമെന്ന് കെഎസ്ഇബി മുന്നോട്ട് വച്ച നിർദേശങ്ങളിൽ പറയുന്നു. ഏത്രീതിയിൽ നിയന്ത്രണം കൊണ്ടുവരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും.

ആദ്യഘട്ടത്തിൽ മലബാർ മേഖലയിലായിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനമെടുക്കും. ലൈനുകളുടെ ശേഷിക്ക് അനുസരിച്ചുള്ള വൈദ്യുതിയല്ല വിതരണം ചെയുന്നത്. ഇതു പരിഹരിക്കാൻ, അമിത ലോഡ് ഉപയോഗിക്കുന്ന മേഖലകളിൽ പ്രശ്നമുണ്ടാകുമ്പോൾ മാത്രം വിതരണം നിർത്തിവയ്ക്കുകയാണ് ഒരു മാർഗം. സബ്സ്റ്റേഷനുകളിൽനിന്നുള്ള ലൈനുകൾ ഓഫ് ചെയ്ത് ഇതു നടപ്പാക്കാം. ഇത്തരം പ്രദേശങ്ങൾ ഏറെയുള്ളത് ആലപ്പുഴ, കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.

Related Articles

- Advertisement -spot_img

Latest Articles