ന്യൂഡൽഹി : എസ് എൻ സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കമുള്ള കേസുകൾ എടുത്തില്ല.
ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാദ് എന്നിവരുടെ മുൻപിൽ കഴിഞ്ഞ രണ്ട് ദിവസവും കേസ് എത്തിയെങ്കിലും തിരക്കു മൂലം പരിഗണിച്ചില്ല.
മെയ് ആദ്യവാരം അന്തിമ വാദം കേൾക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയാനുണ്ടായത്. ഇതോടെ നാല്പതാം തവണയാണ് കേസ് മാറ്റിവെച്ചത്. മെയ് 20 ന് മധ്യ വേനലാവധിക്ക് കോടതി പിരിഞ്ഞാൽ ജൂൺ ഏഴിനാണ് കോടതി ചേരുക.
പന്നിയാർ, പള്ളിവാസൽ, ചെങ്കളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സി ബി ഐയുടെ അപ്പീലാണ് നാല്പതാം തവണയും മാറ്റിവെച്ചത്.