ഉംറ ചെയ്യാൻ അനുമതി ലഭിച്ചവർക്കും മക്കയിലേക്ക് പോകാം. മക്ക ഇഖാമയുള്ളവർക്കും മക്കയിലേക്ക് ജോലിക്ക് പോകാൻ പെർമിറ്റ് ഉള്ളവർക്കും പ്രവേശിക്കാം.
ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം. ഹജ്ജ് കാലത്ത് തിരക്ക് ഒഴിവാക്കാനുള്ള പതിവുരീതിയുടെ ഭാഗമായാണ് ഇന്ന് മുതൽ നിയന്ത്രണം.
പക്ഷെ മക്കയിൽ ആസ്ഥാനമുള്ള കമ്പനികളിലെ ജീവനക്കാർക്ക് മക്കയിൽ പ്രവേശിക്കാം. ഇവരുടെ ഇഖാമ മക്കക്ക് പുറത്തുനിന്നാണ് ഇഷ്യൂ ചെയ്തത് എങ്കിലും ഇവർക്ക് മക്കയിലേക്ക് പ്രവേശനംസാധിക്കും. അതിനായി അബ്ഷിർ പ്ലാറ്റ്ഫോമിൽനിന്ന് പെർമ്മിറ്റ് എടുക്കണമെന്ന് മാത്രം.
വാഹനങ്ങൾക്കും മക്കയിലേക്ക് വരാൻ പെർമിറ്റ് ആവശ്യമാണ്. ഈ അനുമതിയും അബ്ഷിറിൽനിന്ന് ലഭിക്കും. പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് വരുന്നവരെ അതാത് പ്രവേശനകവാടങ്ങളിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ ഉംറ ചെയ്യാൻ അനുമതി ലഭിച്ചവർക്കും മക്കയിലേക്ക് പോകാം. വിദേശരാജ്യങ്ങളിൽനിന്ന് വന്നവർക്കും ഉംറ പെർമ്മിറ്റുണ്ടെങ്കിൽ മക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയും ചെയ്യും.