തിരുവനന്തപുരം : ഇടത് പക്ഷ മുന്നണിയുടെ ഭരണത്തിൽ, ഇടത് സ്ഥാനാർത്ഥിക്ക് ജയിലിൽ പോകേണ്ടി വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കേരളമിപ്പോൾ.
പൊന്നാനിലെ ഇടത് സ്ഥാനാർഥിയാണ് പൗരത്വ സമരത്തിൽ പങ്കെടുത്ത കാരണത്താൽ കോടതി കയറേണ്ടി വരുന്നത്. പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി കെ.എസ് ഹംസ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് വേദിയിൽ പ്രസംഗിച്ചതിനാണ് കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കേസിൽ കണ്ടാലറിയാവുന്ന ഏഴാം നമ്പർ പ്രതിയാണ് കെ.എസ് ഹംസ. എസ് കെ എസ് എസ് എഫ് നേതാക്കൾ ഉൾപ്പടെ ഉൾപ്പെടെ നിരവധി പേർ കേസിൽ പ്രതികളാണ്.
പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷം സഭയിലും ഉറപ്പ് നൽകിയിരുന്നു. എല്ലാം വെറും വാക്കായി. കെ എസ് ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും ഈ വാഗ്ദാനം ആവർത്തിച്ചിരുന്നു. ഈ കേസുകൾ സർക്കാരിനെതിരെ യു ഡി എഫ് ശക്തമായ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ ശ്രമിച്ചിരുന്നു.
പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആണയിടുമ്പോഴും
സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം സാർക്കാരിന്റ ഇരട്ടമുഖമാണ് വെളിപ്പെടുന്നതെന്ന് ആരോപണമുണ്ട്. പൗരത്വ സമര കാലത്ത് നടത്തിയ ധർണ സമരങ്ങൾക്കെതിരെ വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. രാഷ്ട്രീയക്കാർ മാത്രമല്ല, മതസംഘടന നേതാക്കളും സാംസ്കാരികനേതാക്കളുംസാമൂഹികപ്രവർത്തകരും ഈ കേസുകൾ കൊണ്ട് വലഞ്ഞിരിക്കുകയാണ്.
എസ് കെ എസ് എസ് എഫ് നടത്തിയ സമര കേസ് കോടതി പരിഗണിച്ച കാരണം കൊണ്ട്, തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരും മുമ്പ് തന്നെ കെ എസ് ഹംസക്ക് കോടതിയിൽ കയറാൻ ഭാഗ്യം കിട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുകയും ചെയ്തു.