മലപ്പുറം: ചങ്ങരംകുളം ഒതളൂരിലെ 15കാരി ജീവനൊടുക്കിയത് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലെന്ന് പോലീസ്. ഒതളൂര്‍ സ്വദേശി നിവേദ്യയെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് താന്‍ മരിക്കുന്നതെന്ന് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്ത നിവേദ്യയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. തുടര്‍ന്നാണ് മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമായത്.