കൊല്ലം : കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ ശ്രീരാഗിനെ ഗുരുതരമായ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ശ്രീജുവും (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിരുന്നു കൂടാതെ പ്രീതിക്ക് കാൻസർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു പ്രീത.