തായിഫ്. തായിഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ അല്‍ബാഹ മന്ദക് നസ്ബയില്‍ മലയാളി യുവാവ് മരണപെട്ടു മലപ്പുറം ജില്ലയിലെ ചെട്ടിയാര്‍മാട് സ്വദേശി പറമ്പില്‍ അസൈനാരുടെ മകന്‍ അബ്ദുള്‍ റഷീദ് (43) എന്നയാളാണ് മരണപെട്ടത്. റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അബ്ദുള്‍ റഷീദ് മന്ദകില്‍ ബകാല നടത്തിയിരുന്നു.