പോക്സോ കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മോട്ടിവേഷണൽ ക്ലാസുകൾക്കും കൗൺസിലിംഗിനുമായി എത്തുന്ന വിദ്യാർഥിയെകളെ ഇയാൾ ചൂഷണം ചെയ്തിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കേരള പൊലീസിൽ നിന്ന് സ്വമേധയാ വിരമിച്ച ശേഷം സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു ഫിലിപ്പ് മമ്പാട്. വിദ്യാർഥിയെകൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ ഇയാൾക്കെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണം വലിയ ചർച്ചയായിട്ടുണ്ട്. പരാതി നൽകിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles