സൗദി നാഷനൽ കെ.എം.സി.സി സൗദിയിലുനീളം ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു. പരേതനായ എൻജിനീയർ സി ഹാഷിമിൻ്റെ നാമധേയത്തിലാണ് ദേശീയ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്. മെയ് 17ന് ജിദ്ദയിൽ കളി ആരംഭിക്കും. ജൂലൈ 12 ന് റിയാദിലാരും ഫൈനൽ നടക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ പറഞ്ഞു.
സൗദി അറേബ്യയിലെ പ്രധാനപ്പെട്ട എല്ലാ റീജിയനുകളിലേയും ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെന്റ് ആദ്യമായാണ് ഒരു സംഘനട നടത്തപ്പെടുന്നത്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നീ നഗരങ്ങളിലാണ് ടൂർണമെൻറ് നടക്കുന്നത്. സൗദി അറേബ്യയിലെ നാലു പ്രവിശ്യകളിലെ ഫുട്ബോൾ അസോസിയേഷനുകളായി സഹികരിച്ചാണ് മത്സരം. ജിദ്ദയിൽ സിഫ്, റിയാദിൽ റിഫ, ദമ്മാമിൽ ഡിഫ, യാമ്പുവിൽ യിഫ തുടങ്ങിയ അതാത് പ്രവിശ്യകളിലെ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് കളി.
🚦 മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇
: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu
ജിദ്ദയിൽ നിന്ന് മൂന്നും റിയാദിൽ നിന്നും ദമാമിൽ നിന്നും രണ്ട് ടീമുകൾ വീതവും യാമ്പുവിൽ നിന്ന് ഒരു ടീമുമാണ് മത്സരത്തിനുള്ളത്.
സൗദിയിലെ വിവിധ അസോസിയേഷനുകളിൽ കളിക്കുന്ന മികച്ച കളിക്കാരും ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നിവയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും കളത്തിലിറങ്ങും. ഉൽഘാടന മത്സരം ജിദ്ദയിലും മറ്റു ഗ്രൂപ്പ് തല മത്സരങ്ങൾ വിവിധ നഗരങ്ങളിലും, സെമി ഫൈനൽ ദമാമിലും ജിദ്ദയിലും നടക്കും.
ജിദ്ദയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗദി നാഷനൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ട്രഷറർ അഹമ്മദ് പാളയാട്ട്, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, നാഷനൽ സ്‌പോർട്സ് വിങ് ചെയർമാൻ ബേബി നീലാബ്ര, കോഓഡിനേറ്റർ മുജീബ് ഉപ്പട, വൈസ് ചെയർമാൻ അബൂ കട്ടുപ്പാറ, ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്രറി വി പി മുസ്തഫ , മക്ക കെഎംസിസി ജനറൽ സെക്രട്രറി മുജീബ് പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു.