മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) മലപ്പുറത്ത് മരണം എട്ടായി. ജില്ലയിൽ ഇന്ന് ഞായറാഴ്ച രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ജില്ലയിൽ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുമുണ്ട്. ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് യോഗം.
ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, കുഴിമണ്ണ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.



