റിയാദിൽ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: “രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഐ.സി.എഫ് സുലൈ ഡിവിഷൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് വാരാന്ത്യ അവധി ദിനത്തിൽ ക്യാമ്പ് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി.

ഐ.സി.എഫ് ഡിവിഷൻ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ സന്നദ്ധസേവനത്തിന് മുന്നോട്ടുവന്നത് ക്യാമ്പിന് ഊർജ്ജമായി. ഡിവിഷനിലെ വിവിധ യൂണിറ്റ് പ്രതിനിധികളും ആർ.എസ്.സി  സുലൈ അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

ക്യാമ്പിന് ഐ.സി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അഷ്‌റഫ് ബാഖവി, അസീസ്, സഫീർ, അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഘാടനം.

 

Related Articles

- Advertisement -spot_img

Latest Articles