16.7 C
Saudi Arabia
Tuesday, February 24, 2026
spot_img

‘ജാ​മോ​ർ’; ആഡംബര പാർപ്പിട കേന്ദ്രവുമായി നിയോം

റിയാദ്: ഏറ്റവും വലിയ ആഡംബര തീരദേശ പാർപ്പിട പദ്ധതിയുമായി നിയോം. ഗൾഫ് അക്കാബ തീരത്ത് ‘ജാമോർ’ എന്ന പേരിലാണ് പുതിയ പാർപ്പിട കേന്ദ്രമൊരു​ങ്ങുന്നത്. ലോകമെമ്പാടുമുള്ള ആഡംബര നൗകകളെ സ്വാഗതം ചെയ്യുന്നതിനൊരുക്കിയ മറീനക്ക് ചുറ്റുമാണ് ജാമോറി​ന്റെ നിർമാണം.‌
6000 ത്തിലധികം അതിഥികളെ ഉൾക്കൊള്ളാനാവുന്ന വിധമാണ് ജാമോറി​ന്റെ രൂപകൽപ്പന. 500 അപ്പാർട്ട്​മെ​ന്റുകളും 700 ആഡംബര വില്ലകളും 350 മുറികളുള്ള രണ്ട് ഹോട്ടലു​ക​ളുമാണ് പദ്ധ​തിയിലുള്ളത്. ‌
ആഴക്കടൽ ​ഗവേഷണ കേന്ദ്രവും ലോകോത്തര ബോർഡിങ് സ്കൂളും പദ്ധതിയിലുൾപ്പെടും. കൂടാതെ സജീവമായ ഒരു നടപ്പാതയും നിരവധി കടകളും ഭക്ഷണശാലകളും ഇവിടെ ഒരുക്കും. വൈവിധ്യമാർന്ന ഇവ​ന്റുകൾ, കലാപരിപാടികൾ, തത്സമയ പ്രകടനങ്ങൾ എന്നിവക്കും ജാമോർ ആതിഥേയത്വം വഹിക്കും.

Related Articles

- Advertisement -spot_img

Latest Articles