16.7 C
Saudi Arabia
Tuesday, February 24, 2026
spot_img

ഹജ്ജ്: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മക്ക: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പ്രചാരണ പരസ്യം നല്‍കി തീര്‍ത്ഥാടകരെ കബളിപ്പിച്ചതിന് മൂന്ന് പേരെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു.

മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യവും യാത്രാസൗകര്യവും ഒരുക്കുമെന്നും അവര്‍ പരസ്യങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പൊലീസ് അറിയിച്ചു.

പകരക്കാര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുക, ഹജ്ജ് ഇ-ബ്രേസ്ലെറ്റുകള്‍ വില്‍ക്കുക, ഹാജിമാര്‍ക്ക് ബലിമൃഗങ്ങളെ ലഭ്യമാക്കുക, ബലി മാംസം വിതരണം ചെയ്യുക തുടങ്ങി സോഷ്യല്‍ മീഡിയകളിലെ വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്ന് സൗദി പൗരന്മാരോടും പ്രവാസികളോടും പൊതു സുരക്ഷ വിഭാഗം ആവശ്യപ്പെട്ടു. വ്യാജ പരസ്യങ്ങളും വാര്‍ത്തകളും നല്‍കി തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങളോടും വ്യക്തികളോടും യാതൊരുവിധ ദയയും കാണിക്കില്ലെന്നും അവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles