23.8 C
Saudi Arabia
Tuesday, February 24, 2026
spot_img

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായി ഇസ്പാഫ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് പുതിയതായി ചുമതലയേറ്റ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്സ് ഫോറം (ഇസ്പാഫ്) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിന്‍സിപ്പല്‍ ഇക്കാര്യം അറിയിച്ചത്.

അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം നടത്തിയും നിലവിലുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയും പഠന നിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളുടെ പഠന, പഠനേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പിഴ കൂടാതെ പ്രതിമാസ ഫീസ് അടക്കുന്നതിനുള്ള സമയപരിധി പത്താം തിയതിവരെയാക്കണമെന്ന ഇസ്പാഫ് ആവശ്യം മാനേജിംഗ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷം ആശ്വാസകരമായ നടപടി സ്വീകരിക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ വര്‍ദ്ധിപ്പിക്കും. ഓണ്‍ലൈന്‍ പഠനം മികവുറ്റതും കുറ്റമറ്റതുമാക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം സ്വന്തമായുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ സഹകരണങ്ങും പ്രതിനിധികള്‍ പ്രിന്‍സിപ്പലിന് ഉറപ്പ് നല്‍കി. ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍, രക്ഷാധികാരികളായ സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ഷാജ, അബ്ദുല്‍ മജീദ് എന്നിവരാണ് ഇസ്പാഫ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles