23.8 C
Saudi Arabia
Tuesday, February 24, 2026
spot_img

ഇന്ത്യക്കാരനായ യു എൻ ഉദ്യോഗസ്ഥൻ ഗസ്സയിൽ കൊല്ലപ്പെട്ടു

ഗസ്സ: ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു. റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

യു എൻ ഡിപ്പാർട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ അംഗമായിരുന്നു. കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ളയാളാണെന്നും മുൻ ആർമി ഉദ്യോഗസ്ഥനുമായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട്‌ ചെയ്യുന്നു.

Related Articles

- Advertisement -spot_img

Latest Articles