ഒന്റാറിയോ: നോബേല്‍ ജേതാവും പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്ന ആലിസ്, ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു കഴിഞ്ഞിരുന്നത്. ‘കനേഡിയന്‍ ചെക്കോവ്’ എന്നു വിശേഷണമുള്ള ആലിസ്, കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്.
2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. 968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്.



