തിരുവനന്തപുരം: മൂന്നംഗ ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അഴിഞ്ഞാടി. ഇന്നലെ രാത്രി വെള്ളറട കണ്ണനൂരിലാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡിലിട്ട് മര്‍ദിച്ചു. വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ലഹരി സംഘം ഭീഷണിപ്പെടുത്തിയും അസഭ്യം പറയുകയും ചെയ്തു. പോലീസ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നരണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.



