തിരുവനന്തപുരം: സോളാര്‍ സമരം ഒത്ത് തീര്‍ന്നത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുവെന്ന് ചെറിയാന്‍ ഫിലിപ്. എല്‍ഡിഎഫ് സോളാര്‍ സമരം പ്രഖ്യാപിച്ചത് വി എസ്. അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.
ഇരു മുന്നണികളും സമരത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. സമരം തുടര്‍ന്നാല്‍ തലസ്ഥാനം കുരുതിക്കളമായി മാറുമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശങ്കപെട്ടിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ തിരുവനന്തരപുരത്ത് വന്നാല്‍ അവരുടെതാമസം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ഡിഎഫിലും ചര്‍ച്ചയുണ്ടായി. വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു മുന്നണികളും ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ് വ്യക്തമാക്കി.
13-ാം തീയതി രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം തന്നെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സമരം ഉപേക്ഷിക്കുകയും ചെയ്തു. ആര് മുന്‍കൈ എടുത്താണ് സമരം തീര്‍ത്തത് എന്നത് പ്രസക്തമല്ല. അത് രണ്ടുപേരുടെയും ആവശ്യമായിരുന്നു. രണ്ടു കൂട്ടരും ഒരുമിച്ച് മുന്‍കൈ എടുത്തു എന്ന് വേണമെങ്കില്‍ പറയാം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അതില്‍നിന്നു തലയൂരേണ്ടത് യുഡിഎഫിന്റെയും ആഭ്യന്തരമന്ത്രിയുടെയും ആവശ്യമായിരുന്നു. സമരത്തില്‍നിന്ന് പിന്‍വലിയുക എന്നത് എല്‍ഡിഎഫിന്റെയും ആവശ്യമായിരുന്നു”- ചെറിയാന്‍ ഫിലിപ് വിശദീകരിച്ചു. അതേസമയം, ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ സംസാരിക്കാനുള്ള സന്ദര്‍ഭം ഒരുക്കിയത് താനാണെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.



