അനാഥയെ താമസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: അനാഥ സ്ത്രീയെ പീഡിപ്പിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28), കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ് കേസ്. ടെലഫോണില്‍ കൂടി പരിചയപ്പെട്ട അനാഥ സ്ത്രീയെ കുന്ദമംഗലം ഓടയാടിയിലെ താമസ സ്ഥലത്തെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം അതിജീവിത ഒന്നര വര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്നു. സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ മൊഴിയെടുത്തതും പോലീസിന് പ്രതികളിലേക്കെത്തിച്ചേരായതും. പ്രതികളുടെ മൊബൈല്‍ നമ്പറും താമസസ്തഥലവും മാറിയത് പൊലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

നേരത്തെ താമസിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചെത്തിയ പ്രതികളെ സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തുനിന്നും കൊണ്ടോട്ടിയില്‍ നിന്നുമാണ് പോലീസ് പ്രതികളെ കസറ്റഡിയിലെടുത്തത്. പ്രതികളുടെ ചിത്രങ്ങള്‍ അതിജീവിതക്ക് തിരിച്ചറിയാനായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles