ആലപ്പുഴ: എസി ഓണ്‍ ചെയ്ത് വിശ്രമിക്കാന്‍ കിടന്ന യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ പുത്തന്‍ നിരത്തില്‍ അനീഷിനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ അല്‍പം കഴിഞ്ഞു വരാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ചെന്നു വിളിച്ചപ്പോള്‍ ബോധരഹിതനായി കിടക്കുന്ന അനീഷിനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.