ജിദ്ദ: കേരള ഗവണ്മെന്റ് ഹജ്ജ് ഗ്രൂപ് വഴി പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് പുറപ്പെടുന്നവരുടെ ആദ്യസംഘം ഇന്ന് രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. 9.35 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പര്‍ വിമാനം ഒരു മണിക്കൂർ വൈകി 10.30 നാണ് യാത്ര തിരിക്കുക. 166 തീര്‍ഥാടകരാണ് പ്രഥമ യാത്രാ സംഘത്തിലുള്ളത്. വിമാനം പുലർച്ചെ 4.41 ന് ജിദ്ദ വിമാനത്താവളത്തിൽ എത്തും
ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകുന്നേരം മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. തിങ്കളാഴ്ച ഹജ്ജ് ഹൌസിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷം വഹിച്ചു, ജനപ്രതിനിതികൾ പൌരപ്രമുഖർ വിവിധ സംഘടനാ നേതാക്കൾ സംബന്ധിച്ചു
ജിദ്ദ വിമാനത്താവളത്തിൽ ഹാജിമാരെ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്, മക്കയിലും ഹറം പരിസരങ്ങളിലും ഹാജിമാരെ സഹായികുന്നതിന് വിവിധ മലയാളി സംഘടനകളുടെ നൂറുകണക്കിന് വളണ്ടിയർമാർ സേവന സന്നദ്ധരായി കർമ്മരംഗത്തുണ്ട്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മലയാളി വളണ്ടിയർമാരുടെ നിസ്വാർഥ പ്രവർത്തനങ്ങൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.