പ്രമുഖ ഹോം അപ്ലയൻസ് കമ്പനിയായ ഇംപെക്സിന്റെ സൗദി ബ്രാഞ്ചുകളിൽ തൊഴിലവസരം. സെയിൽസ് ഓഫിസർ (5), മെർച്ചന്റൈസർ (5), ടെക്നീഷ്യൻ (3), വെയർഹൗസ് ഇൻ ചാർജ് (2) എന്നീ തസ്തികകളിലേക്കാണ് അവസരം.
ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് മേഖലയിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് സെയിൽസ് ഓഫിസർ (സൗദിയിൽ മൂന്നുവർഷം), മെർച്ചന്റൈസർ (ജി.സി.സിയിൽ മൂന്നുവർഷം) തസ്തികകളിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻമാർക്ക് രണ്ട് വർഷവും പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വെയർഹൗസ് ഇൻ ചാർജ് തസ്തികയിലേക്ക് മൂന്നുവർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്.
മെർച്ചന്റൈസർ അപേക്ഷകർക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരിക്കണം. ടെക്നീഷ്യൻ പോസ്റ്റിൽ ലോക്കൽ ട്രാൻസ്ഫർ വഴിയുള്ള നിയമനമാണ് ഉദ്ദേശിക്കുന്നത്. സൗദി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും അറബി ഭാഷ അറിയുന്നവർക്കും മുൻഗണന. പ്രായപരിധി 35 വയസ്സ്. വെയർഹൗസ് ഇൻചാർജ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ അറബി, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ളവർക്ക് Admin.ksa@impexmail.com എന്ന മെയിൽ വഴിയോ +966561206531 എന്ന ഫോൺ നമ്പർ വഴിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
impexappliances.com സന്ദർശിക്കുക.