സൗദി എയർലൈൻസ് 105 പുതിയ വിമാനങ്ങൾ വാങ്ങുന്നു

105 പുതിയ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി സൗദി എയർലൈൻസ്. ഇതിനായി സൗദിയ എയർബസുമായി 12 ബില്യണ് ഡോളറിന്റെ കരാറിലെത്തിയിട്ടുമുണ്ട്. ഇന്നലെ മുതൽ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തെ വാങ്ങാൻ തീരുമാനിച്ച 80 വിമാനങ്ങൾക്ക് പുറമെയാണ് പുതിയ 105 എണ്ണം വാങ്ങാനുള്ള കരാർ.

105 നാരോബോഡി ജെറ്റുകളാണ് വാങ്ങുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണ് ഈ കരാർ. 180 ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുമ്പ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്പനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
ഓർഡർ ചെയ്ത വിമാനങ്ങൾ 2026 മുതൽ സൗദിയിൽ എത്തി തുടങ്ങും.

സൗദിയിലെ തൊഴിലസരങ്ങളും വാർത്തകളും ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെ്ത് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Related Articles

- Advertisement -spot_img

Latest Articles