21.8 C
Saudi Arabia
Wednesday, February 11, 2026
spot_img

കേരള ഗവണ്മെന്റ് ഹാജിമാർക്ക് ജിദ്ദയിൽ ഹൃദ്യമായ വരവേൽപ്പ്

ജിദ്ദ: കേരള ഗവണ്മെന്റ് ഹജ്ജ് ഗ്രൂപ് വഴി പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് എത്തിയ ആദ്യസംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. 166 തീര്‍ഥാടകരാണ് പ്രഥമ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എക്സ് 3011 നമ്പര്‍ വിമാനം വിമാനം പുലർച്ചെ 5.00 ന് ജിദ്ദ വിമാനത്താവളത്തിൽ എത്തി

ഹാജിമാർക്ക് ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. ഹജ്ജ് മിഷൻ പ്രതിനിധികൾ കെ എം സി സി, ഐ സി എഫ്, നവോദയ, ആർ എസ് സി തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടെ നേതാക്കളും വളണ്ടിയർമാരും സ്വീകരിക്കാൻ എത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകുന്നേരം മൂന്നിനുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ പുറപ്പെടുക രണ്ടു വിമാനങ്ങളിലും 166 വീതം യാത്രക്കാരുണ്ടായിരിക്കും

മക്കയിലും ഹറം പരിസരങ്ങളിലും ഹാജിമാരെ സഹായികുന്നതിന് വിവിധ മലയാളി സംഘടനകളുടെ നൂറുകണക്കിന് വളണ്ടിയർമാർ സേവന സന്നദ്ധരായി കർമ്മരംഗത്തുണ്ട്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മലയാളി വളണ്ടിയർമാരുടെ നിസ്വാർഥ പ്രവർത്തനങ്ങൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles